Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്‍െറ നുഴഞ്ഞുകയറ്റം.ആയിരത്തോളം സായുധ സൈനികരാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ കടന്നുകയറിയത്. ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ് ചൈനീസ് സേന കടന്നുകയറിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു സേനാനീക്കം.അടുത്തിടെയായി ഇത് മൂന്നാമത്തെ ചൈനീസ് സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നത്. ഇരു സേനയുടെയും ഫ്‌ലാഗ് മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷമാണ് ചൈനീസ് സേനയുടെ നീക്കം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇരു വിഭാഗവും നടത്തിയ ഫ്ളാഗ് മീറ്റിങ് തീരുമാനമാവാതെ പിരിയുകയായിരുന്നു.
Leave a Reply