Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്ഹി: മലയാളി സംവിധായികയും നടിയുമായ ഗീതു മോഹന് ദാസിന്റെ ലയേഴ്സ് ഡയസ് ഓസ്കാറിലേക്ക്.ഇന്ത്യയുടെ ഓസ്കാര് എന്ട്രി ആയി ലയേഴ്സ് ഡയസ് തെരഞ്ഞെടുത്തത് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്.മൂന്നു വയസുകാരിയായ മകള്ക്കൊപ്പം കാണാതായ ഭര്ത്താവിനെ തേടി നടക്കുന്ന യുവതിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹിമാചല് പ്രദേശിലെ ഇന്തോ ടിബറ്റന് അതിര്ത്തി ഗ്രാമത്തില് നിന്നും ന്യൂഡല്ഹിയിലേക്കുള്ള യാത്രക്കിടെ അവര് നേരിടേണ്ടി വരുന്ന വ്യത്യസ്ഥ വെല്ലുവിളികള് ചിത്രം പറയുന്നു. യാത്രക്കിടെ അവര്ക്ക് സഹായവുമായെത്തുന്ന പട്ടാളത്തില് നിന്നും ഒളിച്ചോടിയ ആളായാണ് നവാസുദീന് സിദ്ധീഖി അഭിനയിക്കുന്നത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗീതാഞ്ചലി ഥാപ്പയും നവാസുദ്ദീന് സിദ്ദീഖിയുമാണ്. ഗീതു മോഹന്ദാസ് രചനയും സംവിധാനവും നിര്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന് ഗീതുവിന്റെ ഭര്ത്താവ് രാജീവ് രവിയാണ്. ഗീതുവിന്റെ ആദ്യ ഫീച്ചര് ചിത്രം കൂടിയായ ലയേഴ്സ് ഡയസ് രണ്ടു ദേശീയ അവാര്ഡുകളും റോമില് നടന്ന പെസാറോ രാജ്യാന്തര മേളയില് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
Leave a Reply