Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:13 pm

Menu

Published on September 26, 2014 at 9:58 am

ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്ക് അമേരിക്കന്‍ കോടതിയുടെ സമന്‍സ്

us-court-summons-modi-in-2002-gujarat-riots-case

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്.ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. മോഡി അമേരിക്കയിലെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് സമന്‍സ് അയച്ചത്.സമന്‍സില്‍ 21 ദിവസത്തിനകം മറുപടി കൊടുക്കണം. ഇല്ലെങ്കില്‍ മോദിയുടെ വാദം കേള്‍ക്കാതെ വിധി പ്രസ്താവിക്കും. കലാപ ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്. അമേരിക്കയിലെ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് ഹര്‍ജി നല്‍കിയത്. മാനവികയ്‌ക്കെതിരെ പ്രവര്‍ത്തിച്ച മോദി ഇരകളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീക്കം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു്. ഇതുമായി ബന്ധപ്പെട്ട് സംഘടന ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കും. 1789ല്‍ നിലവില്‍ വന്ന നിയമപ്രകാരം അന്താരാഷ്ട്ര പ്രശ്‌നത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ട്. ഗുജറാത്ത് കലാപത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കിയിരിക്കുന്നത്. വിഷയത്തില്‍ അമേരിക്കന്‍ അധികാര കേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് കുറ്റാരോപിതനായ മോദിക്ക് അമേരിക്ക വിസ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതോടെയാണ് 9 വര്‍ഷത്തെ വിസ നിരോധനം നീക്കാന്‍ അമേരിക്ക തയ്യാറായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News