Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 5:26 am

Menu

Published on September 26, 2014 at 11:17 am

ഐഎസ് ഭീകരര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നവരില്‍ സൗദി രാജകുമാരനും യുഎഇയിലെ വനിതാ പൈലറ്റും

saudi-prince-emirates-female-pilot-lead-blitz-isis-arab-states-send-squadrons-fighters-blast-terror-group-iraq-syria

ലണ്ടന്‍ : സിറിയയിലെ ഐ എസ് ഐ എസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണത്തില്‍ പങ്കെടുക്കുന്നവരില്‍ സൗദി രാജകുമാരനും യു എ ഇയിലെ ആദ്യ വനിതാ പൈലറ്റും.സൗദി രാജകുമാരന്‍ ഖാലീദ് ബിന്‍ സല്‍മാന്‍ F15 യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിലിരിക്കുന്ന ചിത്രം സൗദി അറേബ്യ പുറത്തുവിട്ടു.ഐസിലിനെതിരെ യുഎസ് നയിക്കുന്ന യുദ്ധത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.ജോര്‍ദാന്‍ , ബഹറിന്‍ ,ഖത്തര്‍ , ഫ്രാന്‍സ് എന്നിവിടങ്ങളിലെ പോര്‍വിമാനങ്ങളാണ് യു എസ് സേനയ്‌ക്കൊപ്പം സിറിയയ്ക്കുമുകളില്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ ബ്രിട്ടനും ഇതില്‍ പങ്കുചേരും.ഖാലീദ് രാജകുമാരന്റെ ചിത്രം പുറത്തുവിട്ടതിലൂടെ സൗദി അറേബ്യ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. തീവ്രവാദത്തിനെതിരെ രാജ്യം ശക്തമായി നിലകൊള്ളുമെന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകുന്ന സൗദി പൗരന്മാര്‍ക്ക് കഠിന ശിക്ഷ ലഭിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് രാജ്യം ലക്ഷ്യമാക്കുന്നത്.

female piolet piolet

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News