Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:11 pm

Menu

Published on October 2, 2014 at 10:27 am

ഇന്ന് ഗാന്ധി ജയന്തി

today-gandhi-jayanti-celebrated-in-india

തിരുവനന്തപുരം: രാഷ്ട്രപിതാവിൻറെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു.1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിൽ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരിൽ അറിയപ്പെടുകയായിരുന്നു. നൂറ്റിനാല്പ്പത്തിയാറാം ജന്മദിനത്തില്‍ രാഷ്ട്രപിതാവിന് ആദരവുമായി രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങി നിരവധി നേതാക്കള്‍ ഗാന്ധിസമാധിയില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു.ഗാന്ധിജയന്തിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാർ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News