Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാൻറ്സ് നിർബന്ധമാക്കി. ഇനി പാൻറ്സ് ധരിച്ചില്ലെങ്കില്‍ 100 രൂപ പിഴയീടാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. രണ്ടാഴ്ചമുമ്പാണ് ഓട്ടോ ഡ്രൈവര്‍മാരുടെ യൂണിഫോം സംബന്ധിച്ച് കമ്മീഷണര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരു വിഭാഗത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഓട്ടോ ഡ്രൈവർമാർക്ക് പോലീസ് പാൻറ് നിർബന്ധമാക്കിയത്.കാക്കി ഷര്‍ട്ടിനൊപ്പം പാന്റ്‌സ് നിര്‍ബന്ധമാക്കിയെങ്കിലും ഇത് കാക്കി വേണമെന്നില്ല. പാന്റ് ധരിക്കാത്തവര്‍ക്ക് ആദ്യം താക്കീത് നല്‍കും, വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ പെറ്റീക്കേസാകും. ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി കൂടിയാലോചിച്ചാണ് പോലീസ് ഈ നിയമം നടപ്പില്‍ വരുത്തിയത്. മുണ്ട് മടക്കിക്കുത്തി ഓട്ടോ ഓടിക്കുന്നതിലെ മാന്യതക്കുറവാണ് ഈ നിയമം കൊണ്ട് വരാൻ കാരണമായത്.
Leave a Reply