Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡാലസ്: അമേരിക്കയിൽ എബോള വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ട ആദ്യ രോഗി മരിച്ചതായി റിപ്പോര്‍ട്ട് . ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 30നാണ് ഇയാള്‍ക്ക് എബോള ബാധ സ്ഥിരീകരിച്ചത്. ഈ മാസമാദ്യം ലൈബീരിയയില്‍ നിന്ന് ടെക്‌സസിലെ ഒരു കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ആള്‍ക്കാണ് രോഗബാധയുണ്ടെന്ന് തെളിഞ്ഞത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ടോം ഫ്രെയ്ഡനാണ് എബോള ബാധ സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലൈബീരിയയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം 20ന് യുഎസില്‍ എത്തി നാല് ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
Leave a Reply