Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: മരണത്തിന് ശേഷവും ജീവിക്കുമെന്ന് ശാസ്ത്രം തെളിയിച്ചു. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവർത്തിച്ച ഒരു സംഘം ശാസ്ത്രജ്ഞര്‍ നാലു വര്‍ഷംകൊണ്ട് നടത്തുന്ന പഠനത്തിലാണ് ഈ അപൂർവ കണ്ടുപിടിത്തം. ഹൃദയാഘാതം സംഭവിച്ച രോഗികളോട് അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയാണ് സംഘം പ്രധാനമായും ചെയ്തത്. മരണം സ്ഥിരീകരിച്ചിട്ടും ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ട 40 ശതമാനം പേർക്കും ആ സമയങ്ങളിൽ ബോധമുണ്ടായിരുന്നുവെന്നാണ് ഇവർ കണ്ടെത്തിയത്. ഹൃദയമിടിപ്പ് നിലച്ച് ഇരുപത് മുതൽ മുപ്പത് വരെ സെക്കന്റുകൾക്കുള്ളിൽ മസ്തിഷ്‌ക മരണവും സംഭവിക്കുമെന്നാണ് നിലവിൽ വിദഗ്ദ്ധർ വിശ്വസിക്കുന്നത്. അതിന് ശേഷം രോഗി പൂർണമായും അബോധാവസ്ഥയിലാകുമെന്നും കരുതപ്പെടുന്നു. എന്നാൽ ഈ രോഗികൾക്ക് മൂന്ന് മിനിറ്റിന് ശേഷവും യഥാർത്ഥ ലോകത്തിലെ സംഭവങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് തങ്ങളുടെ പുതിയ പഠനത്തിലൂടെ തെളിഞ്ഞതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സമയത്ത് ഇവരെ പുനർ ജീവിപ്പിക്കാനാകുമെന്നും പഠനം തെളിയിക്കുന്നു. ന്യൂയോർക്ക് സ്‌റ്റേറ്റ് സർവകലാശാലയിലെ പ്രൊഫസറും താംപ്റ്റൺ സർവകലാശാലയിലെ മുൻ ഗവേഷകനുമായ സാം പാർണിയാണ് ഈ പഠനങ്ങൾക്ക് നേതൃത്തം നൽകിയത്. മരണത്തിന് തൊട്ടടുത്ത് നിന്നുള്ള അനുഭവങ്ങളെക്കുറിച്ച് രോഗികളിൽ ഒരാൾ വിശ്വസനീയമായ വിവരങ്ങളാണ് നൽകിയതെന്ന് ഡോ. സാം പറഞ്ഞു . ഡോക്ടർമാരും നഴ്‌സുമാരും തന്റെ ജീവൻ രക്ഷിക്കാൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും അവർ നടത്തിയ സംഭാഷണങ്ങളെക്കുറിച്ചും അയാൾ കൃത്യമായാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയം നിലയ്ക്കുന്നതോടെ മസിഷ്‌ക മരണവും സംഭവിക്കും എന്ന് എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ രോഗികളിൽ ഒരാളിൽ നിന്ന് മൂന്ന് മിനിറ്റിലേറെ വരെ രോഗി ബോധാവസ്ഥയിൽ തന്നെയായിരിക്കുമെന്നതിന് തെളിവ് ലഭിച്ചതായി അദ്ദേഹം വിശദീകരിച്ചു. മുറിയിൽ നടന്ന കാര്യങ്ങൾ മനസിലാക്കിയതിനൊപ്പം അദ്ദേഹം മുറിയിലെ ഒരു യന്ത്രത്തിൽ നിന്ന് രണ്ട് തവണ ബീപ്പ് ശബ്ദം കേട്ടതാണ് ഇതിൽ നിർണായകം. കാരണം മൂന്ന് മിനിറ്റ് ഇടവിട്ടാണ് യന്ത്രം ബീപ്പ് ശബ്ദം പുറപ്പെടുവിക്കുന്നത്.അയാൾ വിവരിച്ച കാര്യങ്ങളെല്ലാം കൃത്യമായും മുറിയിൽ നടന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 15 ആശുപത്രികളിൽ നിന്നായി 2060 രോഗികളെയാണ് ഡോ. പാർണിയയുടെ നേതൃത്വത്തിൽ നിരീക്ഷണ വിധേയമാക്കിയത്.പഠന വിധേയരായവരിൽ 46 ശതമാനം പേർക്കും ആ സമയത്തെക്കുറിച്ച് സ്പഷ്ടമായ ഓർമ്മകളാണ് ഉണ്ടായിരുന്നത്. രണ്ട് ശതമാനം പേർക്ക് ആ നിമിഷങ്ങൾ കൃത്യമായി ഓർത്തെടുത്ത് പറയാൻ സാധിച്ചു. വിഷയത്തിൽ ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പഠനമാണിത്. പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് മുൻവിധികളില്ലാത്ത ഒരു അന്വേഷണത്തിനുള്ള സാധ്യതകൾക്കാണ് ഈ പഠനം വഴിതുറന്നിരിക്കുന്നത്.
–
Leave a Reply