Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌റ്റോക്ക് ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാല യൂസഫ് സായിക്കും കൈലാഷ് സത്യാര്‍ഥിക്കും.കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഇന്ത്യക്കാരനായ മനുഷ്യാവകാശപ്രവര്‍ത്തകനാണ് കൈലാഷ് സത്യാര്‍ഥി. പെണ്‍കുട്ടികള്‍ സ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങളാണ് മലാലയെ ലോക ശ്രദ്ധയിലെത്തിച്ചത്. ബാലവേലയില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ് കൈലാഷ് സത്യാര്‍ഥി. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്നപേരിലാണ് അദ്ദേഹത്തിന്റെ സംഘടന അറിയപ്പെടുന്നത്.പാകിസ്താനില്‍ സ്വാത്ത് ജില്ലയില്‍പെട്ട മിങ്കോരയിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മലാല യൂസഫ്സായ്. സ്വാത്ത് താഴ്വരയില്‍ താലിബാന്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ല്‍ പതിനൊന്നു വയസ്സുള്ളപ്പോള്‍ ബിബിസിക്കു വേണ്ടി എഴുതാന്‍ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയില്‍ കൊുവന്നത്. 2012 ഒക്ടോബര്‍ 9നു നടന്ന ഒരു വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. പിന്നീട് പല പുരസ്കാരങ്ങള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്കാരം നേടി. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.
Leave a Reply