Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്നു. നവംബര്‍ ഒന്നുമുതലാണ് ഈ സൗകര്യം ലഭ്യമാകുക. ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതി ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പാക്കുന്നതോടെ ഇന്ത്യയില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സുകൃതം പദ്ധതിയുടെ മൂന്നാം ഘട്ടമായി കാന്‍സര്‍ ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ആദ്യഘട്ടത്തില്‍ റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ക്യാന്‍സറിന് സൗജന്യ ചികിത്സ ലഭ്യമാവുക. പ്രതിവര്‍ഷം 300 കോടിയോളം രൂപ ചെലവുവരുന്നതാണ് പദ്ധതി. ആര്‍ എസ് ബി വൈ, ചിസ് പ്ലസ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ക്യാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യകിരണം എന്നീ പദ്ധതികളിലൂടെ സഹായം ലഭ്യമല്ലാത്തവര്‍ക്കും സുകൃതത്തിന്റെ പ്രയോജനം ലഭിക്കും.
Leave a Reply