Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാഖപട്ടണം: ഇന്ത്യന്‍ തീരത്തോടടുത്തുകൊണ്ടിരിക്കുന്ന ഹുദുദ് ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ത്തിൻറെ മുന്നറിയിപ്പ്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിൽ തീരത്തോടടുക്കുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരങ്ങളിലത്തെുമെന്നാണ് സൂചന. മേഖലയില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്.തീരപ്രദേശങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവരാണ സേനയിലെ 25 സംഘങ്ങെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ വിന്ന്യസിപ്പിച്ചിരിക്കുന്നത്.ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ കേരളത്തില്‍നിന്നുള്ള ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ശനിയാഴ്ച ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 13352 നമ്പര്‍ ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ്, ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 22641 നമ്പര്‍ തിരുവനന്തപുരംഷാലിമാര്‍ എക്‌സ്പ്രസ്, ധന്‍ബാദില്‍നിന്ന് ശനിയാഴ്ച പുറപ്പെട്ട് തിങ്കളാഴ്ച ആലപ്പുഴയില്‍ എത്തുന്ന 13351 നമ്പര്‍ ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ്, ശനിയാഴ്ച രാവിലെ 7.50ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന 12666 നമ്പര്‍ കന്യാകുമാരിഹൗറ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിജയവാഡ, ബല്ലാര്‍ഷ, നാഗ്പുര്‍ വഴിയാണ് തിരിച്ചുവിടുന്നത്. ദുരന്തം ഒഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച്ച നടത്തി.അതേസമയം ,കേരളത്തെയും തമിഴ്‌നാടിനെയും ചുഴലികാറ്റ് കാര്യമായി ബാധിക്കില്ലെന്നാണ് സൂചന. ഈ ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.ചുഴലിക്കാറ്റിന് ഹുദുദെന്ന് പേരിട്ടത് ഒമാനാണ്. ഇസ്രായേലിന്‍െറ ദേശീയപക്ഷിയുടെ പേരാണ് ഹുദുദ്.
Leave a Reply