Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാഖപട്ടണം: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിച്ചു. ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ കുറവുണ്ടായെങ്കിലും കനത്ത മഴ തുടരുന്നതായി റിപ്പോര്‍ട്ട്.മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിലായിരുന്ന കാറ്റിന്റെ വേഗത ഇപ്പോൾ 140 കിലോമീറ്ററാണ്. ആന്ധ്രയിലും ഒഡീഷയിലും മൂന്നു പേര്‍ വീതമാണു മരിച്ചത്. വിശാഖപട്ടണത്ത് രണ്ടു പേര്‍ മരം കടപുഴകി വീണും ശ്രീകാകുളത്ത് ഒരാള്‍ മതിലിടിഞ്ഞു വീണും മരിച്ചു. ഒഡീഷയില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു.ആന്ധ്ര-ഒഡിഷ തീരത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെ ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റ് കനത്ത നാശംവിതച്ചു. വിശാഖപട്ടണത്ത് ഭീമിലി, കൈലാസഗിരി എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ ചുഴലിക്കാറ്റ് താണ്ഡവമാടി. ആന്ധ്രയിലും ഒഡിഷയിലും ആറു പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചു.ആന്ധ്രാ തീരത്ത് രണ്ട് ഗ്രാമങ്ങള്‍ കടലെടുത്തു. കലിംഗനഗരത്തിലെയും ബന്ദൂര്‍വാപെട്ടിലെയും ഗ്രാമങ്ങളാണ് കടലെടുത്തത്. വിഴിനഗരത്തില്‍ മരം കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുകയും വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തു. അതേസമയം, മുന്‍കരുതല്‍ നടപടിയായി വിജയനഗരത്തിലും വിശാഖപട്ടണത്തും വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താല്‍കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.റെയില്‍വേ 62 ട്രയ്‌നുകള്‍ റദ്ദാക്കുകയും വിശാഖപട്ടണത്തു കൂടിയുള്ള 51 ട്രയിനുകളുടെ ഗതി തിരിച്ച് വിട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ സജ്ജീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരു ഒരുക്കിയിരിക്കുന്നത്.ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘം വിശാഖപട്ടണത്ത് ക്യാപ് ചെയ്യുന്നുണ്ട്. ഒഡീഷയുടെ തീരത്ത് നിന്നും ഇന്ന് രാവിലെ 67,000 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 011-23093563, 23093566
ഒഡിഷ 1948
ആന്ധ്രാപ്രദേശ് 1100, 1949, 9849904019, 0863-2234301, 040-23456005, 23450419
Leave a Reply