Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഇന്ന് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നു . ഇന്നു വൈകുന്നേരം 6.30നും 9.30നുമിടയിലാണ് അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് സ്ഥിതിഗതികള്‍ വഷളാക്കി. ആന്ധ്രപ്രദേശിലെ സിംഹാദ്രി നിലയം അടച്ചതിനെത്തുടര്‍ന്ന് അവിടെ നിന്നുള്ള 120 മെഗാവാട്ട് കുറഞ്ഞു. പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി ഇല്ലാത്തതു നിമിത്തം 180 മെഗാവാട്ടിന്റെ കുറവുണ്ടായി.ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുകയായിരുന്നു.
Leave a Reply