Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:32 pm

Menu

Published on October 17, 2014 at 11:40 am

ഇന്ത്യയുടെ ദീര്‍ഘദൂര മിസൈല്‍ ‘ നിര്‍ഭയ്’ മിസൈല്‍ വിക്ഷേപിച്ചു

india-today-test-fired-its-potent-nuclear-capable-cruise-missile-nirbhay

ബലസോര്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘ ദൂര മിസൈല്‍ നിര്‍ഭയ് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ഛാന്ദിപുര്‍ മിസൈല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത് . പ്രതിരോധ സംരക്ഷണസേനയായ ഡിഐര്‍ഡിഒ ആണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്.കര, വ്യോമ, നാവിക സേനകള്‍ക്ക് വിക്ഷേപിക്കാവുന്ന തരത്തിലാണ് നിര്‍ഭയിന്റെ രൂപകല്‍പ്പന. 700 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളതാണ് ‘നിര്‍ഭയ്’ മിസൈല്‍. ദിശാനിയന്ത്രണത്തിനായി വാല്‍ചിറകുകളും വിക്ഷേപണ ശേഷം മിസൈലിന് വിമാനം പോലെ ലക്ഷ്യസ്ഥാനത്തിന് മുകളിലായി വട്ടം ചുറ്റിപ്പറക്കാനുള്ള കഴിവും മിസൈലിനുണ്ട്. 2013 മാര്‍ച്ച് 12 ന് നിര്‍ഭയ് മിസൈലിന്‍െറ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് മാറി സഞ്ചരിച്ചതിനെ തുടര്‍ന്ന് മിസൈലിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മിസൈല്‍ കടലില്‍ തീരത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News