Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 1:29 pm

Menu

Published on October 17, 2014 at 11:55 am

ഡല്‍ഹിയില്‍ മിസോറാം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

mizoram-woman-found-dead-in-delhi-home

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ മിസോറാം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യുവതി താമസിച്ചിരുന്ന മണിര്‍ക്ക അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.അടുത്തിടെ ഉത്തരേന്ത്യയിലും ബംഗളൂരുവിലും എത്തുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുകയാണ്. അതുകൊണ്ടുതന്നെ യുവതി മരിക്കാനിടയായ സംഭവം പോലീസ്  വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News