Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഇന്ന് ജയിൽ മോചിതയാകും. 22 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജയലളിത ജയിൽ മോചിതയാകുന്നത്.രാവിലെ 10 മണിയോടെയാണ് ജയില്‍ സമയം തുടങ്ങുന്നത്. ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 11 മണിക്ക് മുന്‍പ് തന്നെ ജയലളിത ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വൈകുന്നരം ജയലളിത പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നേതാക്കള്‍ ഉള്‍പ്പെടെ എഐഎഡിഎംകെയുടെ നിരവധി പ്രവര്‍ത്തകര്‍ ബംഗുലൂരുവില്‍ തങ്ങുകയാണ്. ജയില്‍ മോചിതയായെത്തുന്ന ജയലളിതയെ സ്വീകരിക്കാന്‍ വന്‍ തയ്യാറെടുപ്പാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ നടത്തുന്നത്.
Leave a Reply