Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍: തിരൂരിൽ ഇടി മിന്നലേറ്റ് പത്തു വയസ്സുകാരി മരിച്ചു.പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്‌ന (10) യാണ് മരിച്ചത്. വീട്ടിലിരിക്കുന്ന സമയത്താണ് സപ്നയ്ക്ക് ഇടിമിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സപ്നയുടെ ബന്ധു ജംഷീനക്കും മിന്നലേറ്റിട്ടുണ്ട്. രണ്ടു പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ സപ്ന മരിച്ചു. ഇടി മിന്നലേറ്റ് വീടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.ജ്ഞാനപ്രഭ എ.എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സപ്ന.
Leave a Reply