Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 4:32 am

Menu

Published on June 9, 2013 at 1:26 pm

നരേന്ദ്രമോഡി കോണ്‍ഗ്രസിന് വെല്ലുവിളിയല്ല -മീം അഫ്സല്‍

narendra-modi-is-not-a-threat-foor-congress-spokesperson-meem-afzal

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത് ഒരു തരത്തിലും വെല്ലുവിളിയാകില്ലെന്ന് കോണ്‍ഗ്രസ്. ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ പോലും ഐക്യമില്ലാത്ത ബിജെപി എങ്ങനെ രാജ്യത്തെ നയിക്കുമെന്നാണ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായി മോദിയെ തെരഞ്ഞെടുത്തതിനോടുള്ള കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. നരേന്ദ്ര മോഡി ബിജെപിയെ നയിക്കുന്നത് കോണ്‍ഗ്രസിന് ഒരു തരത്തിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് മീം അഫ്സല് പ്രതികരിച്ചു. ബിജെപിയെ നയിക്കുന്നത് നരേന്ദ്ര മോദിയാണെങ്കില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും ചേര്‍ന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News