Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. ഓരോ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതമായിരിക്കും നല്‍കുക. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമുണ്ട്.ജയിലില്‍ നിന്നും ജാമ്യം ലഭിച്ചു പുറത്തുവന്നശേഷമായിരുന്നു ജയലളിത അണികളോടുള്ള സ്‌നേഹം സഹായധനമായി പ്രഖ്യാപിച്ചത്.ജയലളിതയെ ജയിലിലടച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി 16 പേരാണ് ജീവനൊടുക്കിയതായാണ് കണക്ക്. ഇതില്‍ ആറ് പേര്‍ തീകൊളുത്തിയും 10 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഇതുകൂടാതെ 193 ആത്മഹത്യാ ശ്രമങ്ങള്‍ നടന്നതായും റിപോര്‍ട്ടുകളുണ്ട്.നാലുവര്‍ഷം തടവുശിക്ഷ ലഭിച്ച ജയലളിത കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയലളിതയുടെ അപ്പീലില്‍ ഹൈക്കോടതി മൂന്നു മാസത്തിനകം വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതുവരെ കര്‍ശന ഉപാധികളോടെയാണ് ജയയുടെ ജാമ്യം.
Leave a Reply