Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:21 am

Menu

Published on October 20, 2014 at 3:07 pm

ഓഹരി വിപണിയില്‍ വൻ കുതിപ്പ്

indias-stock-market-rises-3

കൊച്ചി: ഓഹരി വിപണിയില്‍ വൻ കുതിപ്പ് . കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ താഴോട്ട് പോയ വിപണി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നേട്ടം കുറിച്ചത്. സെന്‍സെക്‌സ് 350 ലേറെ പോയിന്റ് കൂടി 26450 ലാണ്. ദേശീയ ഓഹരി സൂചിക 106 പോയിന്റ് കൂടി 7885ല്‍ എത്തി. ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയും നേട്ടമുണ്ടാക്കി. ക്രൂഡ് വില കുറഞ്ഞതും ഡീസല്‍ വിലനിയന്ത്രണം നീക്കിയതും വിപണിക്ക് അനുകൂലമായി. വരും ദിവസങ്ങളില്‍ വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News