Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:45 pm

Menu

Published on October 21, 2014 at 1:46 pm

ട്രെയിനിലെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്ത്

woman-dies-after-being-set-on-fire-on-kerala-train

കോഴിക്കോട്: കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്ത് വെച്ച് സ്ത്രീയെ മദ്യമൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവം നടക്കുന്നതിനു മുമ്പ് യുവതിയുമായി യുവാവ് വഴക്കിടുന്നത് കണ്ട റെയിൽവേ ജീവനക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 8.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പ്രതിയുടെ പ്രായം ഏകദേശം 25 നും 30 നുമിടയിലാണ്. മെലിഞ്ഞ ശരീരമാണുള്ളത്. മലപ്പുറം കൊണ്ടോട്ടി വിളയിൽ പാത്തു(50)വാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. ഒന്നാം പ്ളാറ്റ്ഫോമില്‍ പുറപ്പെടാന്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്‍െറ അഞ്ചാമത്തെ ബോഗിയില്‍ തിങ്കളാഴ്ച പുലര്‍ച്ച 4.50 ഓടെയായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനൊടുവില്‍ യുവാവ് കൈയില്‍ കരുതിയ മദ്യം സ്ത്രീയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് ഉടൻ തന്നെ യുവാവ് പ്ളാറ്റ്ഫോം വഴി ഓടിരക്ഷപ്പെടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News