Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 11:11 am

Menu

Published on October 24, 2014 at 12:09 pm

മംഗള്‍യാന്‍ ചൊവ്വയില്‍ ഒരുമാസം;ആദരവുമായി ഗൂഗ്ള്‍

google-doodle-celebrates-mangalyaans-one-month-in-mars-orbits

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്  ഗൂഗിളിന്റെ ആദരവ്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കടന്നിട്ട് ഒരുമാസം തികയുന്ന ഇന്ന് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചു കൊണ്ടാണ് ആദരവ് പ്രകടിപ്പിക്കുന്നത്. ഗൂഗ്ള്‍ എന്ന പദത്തിലെ ഒരു ‘ഒ’ അക്ഷരം മംഗള്‍യാന്‍െറ പ്രധാനഭാഗമായാണ് ഗൂഗ്ളിന്‍െറ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമേ ‘മംഗള്‍യാന്‍ ഡൂഡ്ല്‍’ കാണാന്‍ സാധിക്കൂ. വിവിധ വിഷയങ്ങളില്‍ വാര്‍ഷികം ആഘോഷിക്കാനും ആചരിക്കാനുമാണ് ഗൂഗ്ള്‍ ഡൂഡ്ല്‍ പുറത്തിറക്കുന്നത്. ഒരു മാസം തികഞ്ഞ ഒരു സംഭവത്തിന് ഗൂഗ്ളിന്‍െറ ഡൂഡ്ല്‍ അപൂര്‍വമായാണ്.സെപ്റ്റംബര്‍ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ആദ്യ പേടകമാണ് മംഗള്‍യാന്‍.മാത്രമല്ല ,ആദ്യ ശ്രമത്തില്‍ തന്നെ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യവും ഇന്ത്യ തന്നെയാണ്.

Loading...

Leave a Reply

Your email address will not be published.

More News