Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 10:37 pm

Menu

Published on June 10, 2013 at 5:24 am

അന്ധനായ ആദിവാസി യുവാവ് മരിച്ചു: പട്ടിണിമൂലമെന്ന് ആരോപണം

blind-adivasi-died-with-hunger

മാനന്തവാടി: അന്ധനായ ആദിവാസി യുവാവ് പട്ടിണികിടന്ന് മരിച്ചു. മാനന്തവാടി താലൂക്കില്‍ മക്കിയാട് പെരിഞ്ചേരിമല കോളനിയിലെ നടുവന്ടെ മകന്‍ ബാബു(24)വാണ് മരിച്ചത്. വൃദ്ധനായ നടുവനും ബാബുവുമാണ് വീട്ടില്‍ താമസം. അമ്മ മാളു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. നടുവന് കൂലിപ്പണിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ബന്ധുക്കളും അയല്‍ക്കാരുമാണ് ഭക്ഷണം നല്‍കിയിരുന്നത്. കുറച്ചുദിവസങ്ങളായി ആരും ഇവരുടെ വീട്ടിലെത്തിയിരുന്നില്ല. പണിയ വിഭാഗത്തില്‍പ്പെട്ട ബാബുവിന് നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടത്. ഇതോടെ വീട് പട്ടിണിയിലായി. റേഷനരി വാങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വളരെ കഷ്ടത അനുഭവിക്കുന്ന കുടുംബമായിരുന്നു ബാബുവിനടെത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News