Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ(എ.പി) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത് അമേരിക്കയില്‍ പരിഭ്രാന്തി പരത്തി. ട്വിറ്റര്‍ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ വൈറ്റ് ഹൗസില്‍ ഇരട്ട സ്‌ഫോടനം നടന്നതായും പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പരിക്കേറ്റതായും സന്ദേശം നല്‍കി. സന്ദേശം പരന്നതോടെ അമേരിക്കയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഓഹരി വിപണിയായ ഡൗജോണ്‍സ് 150 പോയിന്റ് വരെ ഇടിഞ്ഞു.
അപകടം മനസ്സിലാക്കിയ എ.പി അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. എ.പി.യുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക് വഴിയാണ് ഹാക്കര്‍മാര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിയത്. ഒടുവില്‍ വൈറ്റ് ഹൗസ് വക്താവ് ജയ് കാര്‍നി സന്ദേശം വ്യാജമാണെന്നും ഒബാമ സുരക്ഷിതനാണെന്നും പ്രസ്താവന നടത്തിയതോടെയാണ് പരിഭ്രാന്തി അകന്നത്.
Leave a Reply