Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 4:57 pm

Menu

Published on October 30, 2014 at 10:46 am

‘നിലോഫര്‍’ നവംബര്‍ ഒന്നിന് ഗുജറാത്ത് തീരത്തെത്തുന്നു

cyclone-nilofar-to-hit-gujarat-coast-on-november-first

അഹമ്മദാബാദ്: നിലോഫര്‍ കൊടുങ്കാറ്റ് നവംബര്‍ ഒന്നിന് ഗുജറാത്ത് തീരത്തെത്തുന്നു.ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ടെങ്കിലും കര്‍ശന മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ തുടങ്ങി. 30,000 പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുക.ദേശീയ ദുരിതാശ്വാസ നിവാരണ സേനയുടെ ഒമ്പത് ടീമുകളെ മേഖലയില്‍ വിന്യസിക്കും. നിലോഫര്‍ ചുഴലിക്കാറ്റിനെ നേരിടടുന്നതിന് ഗുജറാത്ത് സര്‍ക്കാരിന് എല്ലാ വിധ സഹായങ്ങളും നല്കാന്‍ തയ്യാറാണെന്ന് നാവികസേന തലവന്‍ ആര്‍.കേ ദോവന്‍ പറഞ്ഞു. ഇതിനായി സേന നിരന്തരം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച ഉച്ചയോടെ കച്ചിലെ നാലിയ ഗ്രാമത്തിലാകും നിലോഫര്‍ കരയിലെത്തുക. ഈ സമയം നിലോഫര്‍ 100 കിലോമീറ്റര്‍ വേഗതയുണ്ടായിരിക്കും. വെള്ളിയാഴ്ച രാത്രിയോടെ കച്ച്, സൗരാഷ്ട്ര ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News