Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാദുള്ള: ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ കൊളംബൊയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെ ഹല്‍ദമുള്ള ഗ്രാമത്തിലാണ് ദുരന്തം നടന്നത്. ബുധനാഴ്ച പ്രദേശിക സമയം 7.30 ഓടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. 30 അടിയോളം ഉയരത്തിലുള്ള മണ്ണിടിച്ചിലിൽ വീടുകളടക്കം മൂടപ്പെട്ടതായാണ് സൂചന. മലമ്പ്രദേശമായ ഇവിടെയുള്ള തേയിലതോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. രക്ഷാപ്രവര്‍ത്തനത്തിനായി 500 സൈനികര്‍ മേഖലയിലെത്തിയിട്ടുണ്ട്. പല ദേശീയപാതകളും മണ്ണൊലിപ്പിൽ മൂടപ്പെട്ടതിനാൽ രക്ഷാപ്രവർത്തനങ്ങൾ തടസപ്പെടുന്നുണ്ട്. രണ്ട് കിലോമീറ്ററോളം ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. 500ഓളം സൈനീകർക്കൊപ്പം വ്യോമസേനയും പൊലീസും ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply