Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:09 am

Menu

Published on November 1, 2014 at 9:35 am

ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം മാണി ഒരു കോടി കൈക്കൂലി നൽകിയെന്ന് ബാരുടമ

minister-demanded-money-to-open-bars

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചു പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മന്ത്രി കെ.എം മാണി  ഒരു കോടി രൂപകൈക്കൂലി വാങ്ങിയെന്ന് കേരള ബാര്‍ ഹോട്ടല്‍സ് അസോ സിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ആരോപണം.  ഇതിൽ ഒരു കോടി രൂപ പാലയിലെ മാണിയുടെ വീട്ടിൽ വച്ച് കൈമാറിയെന്നും ഇക്കാര്യം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ബിജു ആരോപിച്ചു.വെള്ളിയാഴ്ച രാത്രി വാര്‍ത്താചാനലുകളിലൂടെയാണ് ബിജുരമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചത്. പാലയില്‍ മാണിയുടെ വീട്ടില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. ബാര്‍ അസോസിയേഷന്‍ നേതാക്കളില്‍നിന്ന് ഒരു കോടി രൂപ രണ്ടുതവണയായി വാങ്ങി. അസോസിയേഷന്‍ നേതാക്കള്‍ നിഷേധിക്കുന്നത് മന്ത്രി മാണിയെ ഭയന്നാണ്. ആദ്യം 15 ലക്ഷം രൂപ നല്‍കിയതിനുശേഷമാണ് ഫയലുകള്‍ പഠിക്കാനുണ്ടെന്ന് മാണി പറഞ്ഞത്. രണ്ടാമത്തെ കാബിനറ്റിന്‍െറ ഇടവേള സമയത്താണ് 85 ലക്ഷം നല്‍കിയത്. 418 ബാറുകളില്‍ വൃത്തിഹീനമായത് ഒഴികെ ബാക്കിയുള്ളത് തുറക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ഇതിനിടയിലാണ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ബാറുകളുടെ ലൈസന്‍സ് പുതുക്കരുതെന്ന കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആ കത്തിന്‍െറ പിന്‍ബലത്തില്‍ ബാറുകള്‍ പൂട്ടുന്നതില്‍ ഉറച്ചുനിന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ചില നേതാക്കളുടെ സാമ്പത്തിക മോഹങ്ങളാണ് ബാറുകള്‍ തുറക്കാനുള്ള നീക്കം അട്ടിമറിച്ചതെന്നും ബിജു രമേശ് സൂചിപ്പിച്ചു.എന്നാല്‍ ഈ ആരോപണം വ്യാജവും കെട്ടിച്ചമച്ചതും വന്‍ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു.ഇതിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. മദ്യനിരോധനം പടിപടിയായി നടപ്പാക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നിരിക്കെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ കെട്ടിച്ചമച്ച ആരോപണമാണിത്. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ പെട്ടതല്ല മന്ത്രി മാണി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News