Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത തുറമുഖത്ത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ചെറുബോട്ടുകള്‍ ഉപയോഗിച്ച് തുറമുഖത്ത് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് നാവികസേനാ ആഘോഷത്തിന്‍െറ ഭാഗമായി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ഐ.എന്‍.എസ് ഖുക്രി, ഐ.എന്‍.എസ് സുമിത്ര തുടങ്ങിയ യുദ്ധക്കപ്പലുകള്‍ അടിയന്തരമായി തുറമുഖത്തുനിന്ന് നീക്കി.വെള്ളിയാഴ്ച്ചവരെയാണ് യുദ്ധക്കപ്പലുകള്‍ കൊല്‍ക്കത്തയിലുണ്ടാവുക. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.കൊല്‍ക്കത്ത തുറമുഖത്ത് മാത്രമാണ് ഭീകരാക്രമണ ഭീഷണിയെങ്കിലും ഹല്‍ദിയിലെ ഡോക്ക് കോംപ്ലക്‌സിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Leave a Reply