Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on November 5, 2014 at 12:54 pm

അമേരിക്കൻ സെനറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

republicans-take-control-of-us-senate

വാഷിംഗ്ടൺ: അമേരിക്കൻ പാർലമെന്റിൽ സെനറ്റിന്റെ നിയന്ത്രണം പ്രസിഡന്റ് ബറാക് ഒബാമയുടെ പാർട്ടിയായ ഡെമോക്രാറ്റുകളുടെ കൈയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കി. 00 ല്‍ 52 സീറ്റ് നേടിയാണ് റിപ്പബ്ലിക്കന്‍സ് പാര്‍ട്ടി സെനറ്റ് പിടിച്ചത്.അർക്കൻസാസ്, കൊളറാഡോ, മൊണ്ടാന, തെക്കൻ ഡക്കോട്ട, പടിഞ്ഞാറൻ വിർജീനിയ, നോർത്ത് കരോലിന എന്നീ സീറ്റുകളാണ് പാർട്ടി സ്വന്തമാക്കിയത്.സെനറ്റ് നേതാവായി മിച്ച് മക്കേണലാവിനെ തെരഞ്ഞെടുക്കുമെന്നാണ് സൂചനകൾ.സെനറ്റിലെ 36 അംഗങ്ങള്‍, പ്രതിനിധി സഭയിലെ 435 അംഗങ്ങള്‍, 36 സംസ്ഥാന ഗവര്‍ണര്‍മാര്‍, പ്രാദേശിക ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരെയാണ് ഈ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ സമയമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...

Comments are closed.

More News