Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 1:15 pm

Menu

Published on November 6, 2014 at 11:27 am

ലോകത്തെ ശക്‌തരുടെ പട്ടികയില്‍ മോഡിയ്ക്ക് 15 ാം സ്ഥാനം

pm-narendra-modi-ranks-15-in-forbes-worlds-most-powerful-people

ന്യൂയോര്‍ക്ക്: ലോകത്തെ ശക്തരായ വ്യക്‌തികളുടെപട്ടികയില്‍ നരേന്ദ്രമോഡി ഇടം നേടി.ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 15ആംസ്ഥാനമാണ് മോദിക്ക് ഫോബ്‌സ് നല്‍കിയിരിക്കുന്നത്. റഷ്യന്‍പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്തായിബോളിവുഡില്‍ നിന്നല്ലാത്ത ഇന്ത്യയുടെ റോക്ക് സ്റ്റാറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വിശേഷിപ്പിച്ചാണ് മോഡിക്ക് ഫോബ്‌സ് മാഗസിന്‍ 15ആം സ്ഥാനം നല്‍കിയത്. ഗാന്ധി കുടുംബത്തിന്റെ ഒരുദശകത്തിലെ വാഴ്ച അവസാനിപ്പിച്ച് ബിജെപിയ്ക്ക് നരേന്ദ്രമോദി മിന്നും ജയം സമ്മാനിച്ചു. ഹിന്ദു ദേശിയവാദിയെന്നും മോദിയെ ഫോബ്‌സ് വിശേഷിപ്പിച്ചു.2002ലെ ഗുജറാത്ത്കലാപത്തിന്റെ പശ്ചാതലത്തിലാണ് വിശേഷണം. ഗുജറാത്തിന്റെ വികസനത്തിന് മോദി നല്‍കിയ സംഭാവകനകളും ഫോബ്‌സ് ഉയര്‍ത്തിക്കാട്ടുന്നു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദെല്‍ സിസി ഉള്‍പ്പെടെ 12 പുതിയ ആളുകള്‍ പട്ടികയിലുണ്ട്. ചൈനീസ് ഇകോമേഴ്‌സ് കന്പനിയായ അലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ പട്ടികയില്‍ ഇടംനേടി.കഴിഞ്ഞവര്‍ഷം ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ശക്തരുടെ പട്ടികയില്‍ 21ആം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധി ഇത്തവണ പട്ടികയില്‍ നിന്ന് പുറത്തായി. 36ആം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ് ശക്തരുടെ പട്ടികയിലുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍. ലക്ഷ്മി മിത്തല്‍ 57ആം സ്ഥാനത്തും മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നഡെല്ല 64ആം സ്ഥാനത്തുമാണ്.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍ പട്ടികയില്‍ മുന്നിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രണ്ടാംസ്ഥാനത്തും ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ് മൂന്നും സ്ഥാനത്തുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നാലാംസ്ഥാനത്ത്. ലോകത്തെ ഏറ്റവും ശക്തയായ വനിത ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ അഞ്ചാമത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News