Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞേക്കുമെന്ന് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വില കുറയുന്നത്. ഈ മാസം 15 ഓടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.രാജ്യത്തെ പ്രമുഖ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് ഒരു രൂപ കുറയ്‌ക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്പാദനം വർദ്ധിച്ചതിനൊപ്പം ഡോളര്‍ ശക്തമായതിൻറെ ബലത്തിലാണ് നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ ബാരലിന് 81.23 ഡോളര്‍ നിലവാരത്തിലേയ്ക്ക് ബ്രെന്‍റ് ക്രൂഡിന്‍റെ വില താഴ്ന്നത്. ജൂണിന് ശേഷം 30 ശതമാനം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായിട്ടുള്ളത്. ജാര്‍ഖണ്ഡ്-ജമ്മു കശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വില കുറയ്‌ക്കാനാണ് എണ്ണകമ്പനികളുടെ ലക്ഷ്യമെന്നാണ് സൂചന.
Leave a Reply