Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 8:55 pm

Menu

Published on November 13, 2014 at 1:40 pm

മുൻ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു

former-bollywood-actress-mamta-kulkarni-arrested-in-kenia

നെയ്റോബി: മുൻ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ലഹരിവരുദ്ധ ഏജന്‍സിയുടെയും മൊംബാസ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് മമതയെയും ഭര്‍ത്താവ് വിജയ് വിക്കി ഗോസ്വാമിയെയുംകെനിയയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ 1997ല്‍ അറസ്റ്റിലായ വിക്കിയെ ദുബായ് പോലീസ് 25 ര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ നല്ലനടപ്പിനെത്തുടര്‍ന്ന് ശിക്ഷ കുറച്ചതോടെ കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇയാൾ ജയിൽ മോചിതനായത്. ഇതിനുശേഷം ഇരുവരും കെനിയയിലേക്ക് താമസം മാറ്റുകയായിരുന്നു.60 ലക്ഷം ഡോളറിന്റെ മയക്കു മരുന്ന് കടത്തിയെന്ന കേസിലാണ് 52കാരനായ വിക്കി ഗോസ്വാമി അറസ്റ്റിലായത്. 2001ല്‍ ദേവ് ആനന്ദിന്റെ സെന്‍സര്‍ എന്ന ചിത്രത്തിലാണ് മമത അവസാനമായി അഭിനയിച്ചത്. ചന്ദാമാമ എന്ന മലായാള ചിത്രത്തില്‍ ഒരു ഗാനരംഗത്തിലും മമത അഭിനയിച്ചിട്ടുണ്ട്.വിക്കിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് മമ്ത അഭിനയരംഗത്തു നിന്നും പൊതുവേദികളില്‍ നിന്നും വിട്ടു നിന്നിരുന്നത്. നിരവധി സ്‌റ്റേജ് ഷോകളില്‍ ലഭിച്ചിരുന്ന അവസരങ്ങളും മമ്ത സ്വീകരിച്ചിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News