Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കൻഡിൽ 1,458 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നേരത്തെ ഇത് 1049ഘനയടി ആയിരുന്നു. സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ജലനിരപ്പ് 142 അടിയായാല്‍ മാത്രമേ ഷട്ടര്‍ തുറക്കാനാവൂ എന്നാണ് തമിഴ്‌നാടിന്റെ വാദം.അതേസമയം ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നില്ല.ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുവദിച്ചതിനു ശേഷം ഇതിനുള്ള നടപടികളുമായാണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. ഷട്ടറിന്‍െറ തകരാറുകള്‍ പരിഹരിക്കാതെയാണ് തമിഴ്നാട് ജലനിരപ്പ് ഉയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചത്.ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക അറിയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ തമിഴ്നാട് സര്‍ക്കാറിനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും കത്തയച്ചിരുന്നു. ഉപസമിതി അടിയന്തരമായി യോഗം ചേരണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.
Leave a Reply