Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വീണുമരിച്ച സംഭവത്തില്‍ അന്വേഷിക്കാൻ ആഭ്യമന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു . റോജി ജോയുടെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.റോജി ജോയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുന്നില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നവംബര്‍ പത്തിനാണ് റോജി ജോയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പേജ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 22000ത്തിലേറെ പേര്‍ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. ഈ മാസം ആറാം തീയതിയാണ് റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് റോജി ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Leave a Reply