Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് ഇന്ന് മുതൽ നിലവിൽ വരും. കേരളത്തിലെ മുഴുവന്‍ ജില്ലകളും ഉള്‍പ്പെടെ രാജ്യത്തെ 54 ജില്ലകളിലാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.സബ്‌സിഡി സിലിണ്ടറുകള്‍ക്ക് ഇന്നു മുതല്‍ നല്‍കേണ്ടത് 905രൂപ 50 പൈസയാണ്. ഇതില്‍ 462രൂപ സബ്‌സിഡിയായി തിരിച്ചുനല്‍കും. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് , ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലായിരിക്കും സബ്‌സിഡി പണം കിട്ടുക. അല്ലാത്തവര്‍ക്ക് , അവര്‍ ഗ്യാസ് ഏജന്‍സി വഴി നല്‍കുന്ന ബാങ്ക് അക്കൗണ്ട് വഴി സബ്‌സിഡി കിട്ടും. ഡ യറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം എന്ന ഈ പദ്ധതിയില്‍ ഇനിയും ചേരാത്തവര്‍ക്ക് ആറുമാസം സമയം കൂടി അനുവദിച്ചിട്ടുണ്ട്.ഇതില്‍ ആദ്യത്തെ മൂന്നുമാസം സബ്‌സിഡി നിരക്കില്‍ത്തന്നെ സിലിണ്ടര്‍ കിട്ടും. അതായത് 443രൂപ 50പൈസക്ക്. തുടര്‍ന്നും ആധാര്‍ നമ്പറും അതുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടും ഇല്ലെങ്കില്‍ സബ്‌സിഡി തിരിച്ചുകിട്ടില്ല. സിലണ്ടറൊന്നിന് 905രൂപ 50 പൈസതന്നെ ഈടാക്കും. എന്നാല്‍ 6 മാസത്തെ സമയപരിധിയായ മെയ് 15 നകം പദ്ധതിയില്‍ ചേര്‍ന്നാല്‍ സബ്‌സിഡി കുടിശിക ബാങ്ക് അക്കൗണ്ട് വഴി കിട്ടും.കേരളത്തില്‍ 7519733 പേരാണ് ഇതുവരെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ചിട്ടുള്ളത്. 11 സംസ്ഥാനങ്ങളിലായി 2.33 കോടി ഉപഭോക്താക്കള്‍ പദ്ധതിക്കു കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അുടത്ത വര്‍ഷം ജനുവരിയില്‍ ബാങ്ക് വഴി പാചകവാതക സബ്‌സിഡി നല്‍കിത്തുടങ്ങും. –
Leave a Reply