Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:06 am

Menu

Published on November 17, 2014 at 9:58 am

കൊയിലാണ്ടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു;രണ്ടുപേരുടെ നില ഗുരുതരം

2-sabarimala-pilgrims-killed-in-road-accident

കോഴിക്കോട്:   കോഴിക്കോട് കൊയിലാണ്ടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ദേശീയപാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനുമിടയിലാണ് സംഭവം. കര്‍ണ്ണാടകയിലെ സിദ്ദാപൂരില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തരുടെ വാഹനവും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സിദ്ദാപൂര്‍ സ്വദേശികളായ കോദാണ്ഡരാമ, കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ യാത്രക്കാരെ ഏറെപണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന്, ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News