Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാര്‍ കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും.മാണി ബന്ധത്തിന്റെയും ബാര്‍കോഴ വിവാദത്തിന്റയും പ്രതിഷേധം സംബന്ധിച്ച് സി.പി.ഐക്കും സി.പി.എമ്മിനുമിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് ഇടതുപക്ഷം യോഗം ചേരുന്നത്. ബാര്‍കോഴ വിവാദത്തില്‍ കെ.എം മാണിക്കെതിരെ പ്രതിഷേധിക്കാന്‍ സി.പി.എം വൈകി എന്നാണ് സി.പി. ഐയുടെ ആരോപണം.ഇതിന് മറുപടിയായി പഴയ കോണ്‍ഗ്രസ് ബന്ധത്തിന്റെ ‘ഹാങ് ഓവര്‍’ വിടാത്ത ചിലര്‍ ഇപ്പോഴും സി.പി.ഐ നേതൃത്വത്തിലുണ്ടെന്നും അതിന്റെ തികട്ടലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും പിണാറിയി തിരിച്ചടിച്ചതോടെ ഇരു മുന്നണികള്‍ക്കുമിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.കോണ്‍ഗ്രസ് ബന്ധം മുറിക്കാന്‍ ദേശീയനേതൃത്വം തീരുമാനിച്ചിട്ടും കേരളത്തിലെ സി.പി.ഐ നേതൃത്വം വൈമുഖ്യം കാട്ടിയ ചരിത്രം പിണറായി ഓര്‍മിപ്പിച്ചിരുന്നു.കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സി.പി.എം നടത്തിയ പല സമരങ്ങളും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്ന് സി.പി.ഐയും ആരോപിച്ചു. എല്‍.ഡി.എഫ് യോഗം പന്ന്യന്‍ രവീന്ദ്രന്റെ സൗകര്യം മാത്രം നോക്കിയാല്‍ പോരെന്നും പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. 11 മണിക്ക് എല്‍ഡിഎഫ് യോഗം തുടങ്ങാനിരിക്കെ 10 മണിക്ക് എംഎന്‍ സ്മാരകത്തില്‍ പന്ന്യന്‍ രവീന്ദ്രന്റെ വാര്‍ത്താസമ്മേളനവുമുണ്ട്. പിണറായിക്ക് മറുപടിയുമായാണ് പന്ന്യന്റെ വാര്‍ത്താസമ്മേളനം. ഇതിനുശേഷം ചേരുന്ന എല്‍ഡിഎഫ് യോഗം പ്രധാന വിഷയങ്ങളില്‍ എന്തു നിലപാടെടുക്കുമെന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Leave a Reply