Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ശക്തമായി. പ്രധാന അണക്കെട്ടിലെ പത്തു മുതൽ പതിനെട്ടു വരെയുള്ള ബ്ലോക്കുകളിലാണ് ശക്തമായ ചോർച്ച. ബേബി ഡാമിൽ നിന്ന് സുർക്കി മിശ്രിതം ഇളകി പുറത്തേക്ക് ഒഴുകുന്നുണ്ട്.പ്രധാന അണക്കെട്ടില്‍ 116 അടി ജലം എത്തുമ്പോഴാണ് ബേബി ഡാമിന്‍െറ ചുവട്ടില്‍ ജലം എത്തുക. അണക്കെട്ടില്‍ ഇപ്പോഴുള്ള ജലനിരപ്പനുസരിച്ച് ബേബി ഡാമില്‍ 26 അടി ജലമാണുള്ളത്. ബേബി ഡാമിന്‍െറ നിര്‍മാണത്തിനുപയോഗിച്ച സുര്‍ക്കി ഉള്‍പ്പെടെ സാമഗ്രികളാണ് ജലത്തിലൂടെ പുറത്തേക്ക് ഒഴുകി നഷ്ടമായിട്ടുള്ളത്. ജലമൊഴുക്ക് ശക്തിപ്പെട്ടാല്‍ ബേബി ഡാം തകരുന്നതിന് ഇത് വഴിയൊരുക്കും. പ്രധാന അണക്കെട്ടില്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയിരുന്നെങ്കിലും ബേബി ഡാമില്‍ ഇതുണ്ടായില്ല.വൃഷ്ടി പ്രദേശത്ത് മഴ മാറിനില്‍ക്കുകയാണെങ്കിലും നീരൊഴുക്ക് സെക്കന്‍ഡില്‍ 1125 ഘനയടിയായി തുടരുകയാണ്. ജലനിരപ്പ് 142ലേക്ക് എത്തിക്കുന്നതിന്‍െറ ഭാഗമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 900ല്‍നിന്ന് 150 ഘനയടിയാക്കി കുറച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടതോടെ ഗാലറിക്കുള്ളിലൂടെയുള്ള സീപേജ് ജലത്തിന്‍െറ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മിനിറ്റില്‍ 144.2 ലിറ്റര്‍ ജലമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.. അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചിരുന്നു. ഇതാണ് ജലനിരപ്പ് 141 അടിയായി ഇയരാന്‍ കാരണം. നേരത്തെ സെക്കന്‍ഡില്‍ 900ഘനയടി വെള്ളം കൊണ്ടുപോയിരുന്നത് 150 ഘനയടിയാക്കി തമിഴ്‌നാട് കുറക്കുകയായിരുന്നു.
Leave a Reply