Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 5:15 pm

Menu

Published on November 19, 2014 at 9:41 am

സംസ്ഥാനത്ത് പെട്രോൾ,ഡീസൽ വില വർദ്ധിച്ചു

petrol-diesel-price-hike

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതല്‍ പെട്രോൾ,ഡീസൽ വില വർദ്ധിച്ചു. സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതി കൂട്ടിയതാണ് വില വർദ്ധനയ്ക്ക് കാരണം. പെട്രോള്‍ ലിറ്ററിന് 69 പൈസയും ഡീസലിന് 49 പൈസയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിന്റെ അടിസ്‌ഥാനത്തിലായിരുന്നു തീരുമാനം. ഇപ്പോഴത്തെ നികുതി നിരക്ക് തുടര്‍ന്നാല്‍ പെട്രോള്‍ നികുതിയില്‍ മാസം 17 കോടിയുടെ കുറവും ഡീസലിന് എട്ടര കോടിയോളം രൂപയുടെ കുറവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് വരുമാനക്കുറവിന് തടയിടാന്‍ വില്‍പന നികുതി നിരക്കുകള്‍ കൂട്ടിയത്. മൂന്ന്‌ മാസത്തിനിടെ രാജ്യാന്തര വിപണിയില്‍ ആറ്‌ തവണ പെട്രോള്‍ വില കുറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതല്‍ പെട്രോളിന് രണ്ടു രൂപ നാല്‍പത്തിയൊന്ന് പൈസയും ഡീസലിന് രണ്ടേകാല്‍ രൂപയും കുറച്ചിരുന്നു. ഇതോടെ സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടായി .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News