Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹിസാര്‍: ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ അറസ്റ്റിൽ. ഹിസാറിലെ ആശ്രമത്തിൽ നിന്നുമാണ് രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി രാംപാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു വരികയായിരുന്നു.രാംപാലിന്റെ മകനും അടുത്ത അനുയായി എന്നറിയപ്പെടുന്ന പുരുഷോത്തം ദാസും അടക്കം 70 പേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ പലരും അദ്ദേഹത്തിന്റെ സ്വകാര്യ സേനയിലെ അംഗങ്ങളാണ്. കൊലപാതകക്കേസില്‍ പത്ത് ദിവസത്തിനിടെ മൂന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത രാംപാലിനെ വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.മൃതദേഹങ്ങള്‍ ആശ്രമം അധികൃതരാണ് പോലീസിന് കൈമാറിയത്. ആശ്രമവളപ്പില്‍ ബുധനാഴ്ചയും തുടര്‍ന്ന സംഘര്‍ഷത്തിനൊടുവിലാണ് പോലീസ് രാംപാലിന്റെ അനുയായികളെ കീഴടക്കി ആള്‍ദൈവത്തെ പിടികൂടിയത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍കൂടി ചുമത്തി. ചൊവ്വാഴ്ച അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അനുയായികളെ മനുഷ്യകവചമാക്കി ആക്രമമഴിച്ചുവിട്ട് രാംപാലും കൂട്ടരും അത് പരാജയപ്പെടുത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ആറുപേരുടെ മൃതദേഹങ്ങള്‍ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തില്‍നിന്ന് കണ്ടെടുത്തു. അഞ്ച് സ്ത്രീകളുടെയും പതിനെട്ട് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച ഇയാളെ ഹിസാറിലെ കോടതിയിൽ ഹാജരാക്കും.
Leave a Reply