Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കനത്ത വില്‌പന സമ്മർദ്ദത്തെ തുടർന്ന് ഓഹരി വിപണികളിൽ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 38 പോയന്റ് താഴ്ന്ന് 27993ലും നിഫ്റ്റി സൂചിക എട്ട് പോയന്റ് താഴ്ന്ന് 8373ലുമെത്തി. എസ്ബിഐ, ഹിന്‍ഡാല്‍കോ, യുണിടെക്, എച്ച്പിസിഎല്‍, ബയോകോണ്‍, ഒഎന്‍ജിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ലാഭത്തിലാണുള്ളത്.എന്നാൽ ടാറ്റ മോട്ടോഴ്‌സ്, റാന്‍ബാക്‌സി ലാബ്, ടിവിഎസ് മോട്ടോഴ്‌സ്, ഏച്ച്ഡിഎഫ്‌സി, അപ്പോളോ ടയേഴ്‌സ് എന്നിവ നഷ്ടത്തിലാണ്.വിദേശ നിക്ഷേപകർ ലാഭമെടുപ്പിലേക്ക് ചെറിയ തോതിൽ കടന്നതാണ് വിപണിക്ക് ഇന്നലെ തിരിച്ചടിയായത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ സർവകാല റെക്കാഡ് ഉയരമായ 28,282 വരെ സെൻസെക്‌സ് ഉയർന്നിരുന്നു. പിന്നീട് വില്‌പന സമ്മർദ്ദത്തെ തുടർന്ന് വിപണി നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
Leave a Reply