Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടിയായി.ഇതിനെ തുടർന്ന് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കേരളത്തിനു തമിഴ്‌നാട് കത്തു നല്‍കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നത്. അടുത്ത 24 മണിക്കൂര്‍ ജലനിരപ്പ് നിലനിര്‍ത്താനാണ് തമിഴ്നാട് ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍, മാത്രമെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള ജലനിരപ്പിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്തിയതായി തമിഴ്നാടിന് അവകാശപ്പെടാന്‍ സാധിക്കൂ. ഇന്നലെ രാത്രി വൃഷ്ടി പ്രദേശത്ത് ശക്തമായ മഴപെയ്തതോടെയാണ് ജലനിരപ്പ് വേഗത്തിൽ ഉയർന്നത്. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.അണക്കെട്ട് നിറയ്ക്കുന്നതിനായി ഇന്നലെ രാവിലെ വെള്ളം കൊണ്ടു പോകുന്നത് പൂർണ്ണമായും തമിഴ്നാട് നിറുത്തിവച്ചിരുന്നു. രാത്രി ഒമ്പതോടെ 80ഘനയടി വെള്ളം കൊണ്ടുപോയി തുടങ്ങിയിരുന്നു ജലനിരപ്പ് 142 അടിയിലെത്തിയ ഉടൻ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 1400 ഘനയടിയായി വർദ്ധിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ആറ് മുതൽ 1500 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്ന് പുലർച്ചെ വരെ 17.8മില്ലി മീറ്ററും തേക്കടിയിൽ 18 മില്ലീ മീറ്ററും മഴ ലഭിച്ചു. ഇന്ന് ഉച്ചയോടെ ജനിരപ്പ് 142 അയിൽ എത്തുമെന്നായിരുന്നു ഇന്നലെ വൈകിട്ട് വിലയിരുത്തിയിരുന്നത്. എന്നാൽ കനത്ത മഴ പെയ്തതാണ് വേഗം ജലനിരപ്പ് ഉയരാൻ കാരണം.
Leave a Reply