Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്ക് കിഴക്ക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയിലും കാറ്റിലും 7 പേര് മരിച്ചു.പല പ്രദേശങ്ങളും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. ഇതിനെ തുടർന്ന് ഇവിടെ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥലത്തെ റോഡുകള്‍ എല്ലാം തന്നെ മഞ്ഞുമൂടിയ അവ്സഥയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ ഗതാഗതം പൂര്‍ണമായി വഴിമുട്ടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.132 മൈല്‍ ദൂരത്തില്‍ ഹൈവേ പൂര്‍ണമായി മഞ്ഞിനടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമ സെനകയിലെ ഹൈവേയില്‍ മാത്രം നൂറുകണക്കിന് വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.7 പേര്‍ക്കാണ് മഞ്ഞുവീഴ്ചയില്‍ ജീവന് നഷ്ടപെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാത്ര ദുഷ്കരമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക് അവധി നല്കി. പശ്ചിമ ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലാണ് മഞ്ഞുവീഴ്ചയുടെ കെടുതി കൂടുതല്‍ അനുഭവപ്പെട്ടത്. വീടുകളുള്‍പ്പെടെ പൂര്‍ണമായി മഞ്ഞിനടിയിലായി.മഞ്ഞുവീണുകിടക്കുന്ന ന്യൂയോര്‍ക്കില്‍ ഗതാഗതം പതിവു സാഹചര്യത്തിലേക്കു തിരിച്ചുവരാന്‍ അഞ്ചു ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നഗരത്തെ പൊതിഞ്ഞ മഞ്ഞുപാളികള്‍ ഉരുകുന്നതോടെ വെള്ളപ്പൊക്ക ഭീഷണിയും ന്യൂയോര്‍ക്കിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിവിടെ അനുഭവപ്പെടുന്നത്.
Leave a Reply