Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 11:19 am

Menu

Published on November 22, 2014 at 11:38 am

രാപാലിന്‍റെ ആശ്രമത്തില്‍ നിന്നും കണ്ടെത്തിയവയില്‍ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റുകളും

pregnancy-kit-found-in-babas-den

ഛണ്ഡിഗഡ്: ഹിസാറില്‍ അറസ്റ്റിലായ ആള്‍വൈദം രാപാലിന്‍റെ ആശ്രമത്തില്‍ നിന്നും പ്രഗ്നന്‍സി ടെസ്റ്റ് കിറ്റുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വെളളിയാഴ്ച രാത്രി വൈകിയും ഹരിയാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ആശ്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രാംപാലിന്‍റെ മുറിക്കടുത്തു നിന്നാണ് ഗര്‍ഭനിര്‍ണയ സ്ട്രിപുകള്‍ കണ്ടെടുത്തത്. ഈ മുറിയിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഒരു സ്ത്രീയെയും പൊലീസ് കണ്ടെത്തി. കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ മധ്യപ്രദേശ് അശോക് നഗര്‍ സ്വദേശിനി ബിജിലേഷിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശ്രമത്തില്‍ നിന്ന് ഗ്രനേഡുകളും വെടിയുണ്ടകളും പെട്രോള്‍ ബോംബുകളും ആസിസ് സിറിഞ്ചുകളും കണ്ടെത്തി.2 ടാങ്കുകളിലായി 800 ലിറ്റര്‍ ഡീസലും പിടിച്ചെടുത്തു.. ആയുധകോപ്പുകള്‍ രഹസ്യമുറികളിലെ അലമാരകളിലും ബാഗുകളിലും സൂക്ഷിച്ച നിലയിലായിരുന്നു. വെടികോപ്പുകള്‍ രാംപാലിന്‍റെ ഇരിപ്പിടത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. ആശ്രമത്തില്‍ സ്വകാര്യ സ്വിമ്മിങ് പൂളും 24 എ.സി ആഡംബരമുറികളും ഉണ്ട്. ട്രെഡ്മില്‍, മസാജ് ബെഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറിയും ആശ്രമത്തിലുണ്ട്.ആശ്രമത്തിന്‍റെ പല കോണുകളിലും സി.സി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള അടുക്കളയില്‍ ഒരേ സമയം ആയിരം റൊട്ടികള്‍ നിര്‍മ്മിക്കാവുന്ന റൊട്ടി മെയ്ക്കറും പിടിച്ചെടുത്തിട്ടുണ്ട്.പൊലീസ് തിരച്ചില്‍ തുടരുകയാണ്. ആശ്രമത്തിലെ വസ്തുവകകള്‍ തിട്ടപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് സൂചന.അതേസമയം ,ചത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സ്വദേശികളായ 865 പേര്‍ ഇതുവരെ അറസ്റ്റിലായതായി ഐ ജി അനില്‍ കുമാര്‍ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായവര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധരായ ആളുകളെ കുറിച്ച് ഹരിയാന പോലീസ് ഛത്തീസ്ഗഡ് പോലീസില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News