Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:32 pm

Menu

Published on November 24, 2014 at 4:28 pm

കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ranikhet-disease-among-ducks-confirmed-in-kuttanadu

ആലപ്പുഴ: കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി താറാവുകള്‍ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരണം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ളെന്നും എന്നാല്‍ കര്‍ഷകര്‍ മുന്‍കരുതലെടുക്കേണ്ടതാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തിലധികം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. ചത്ത താറാവുകളെ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മരണ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു. താറാവുകള്‍ ചത്തൊടുങ്ങുന്നതുമൂലം കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
ആലപ്പുഴയിലെത്തുന്ന ദേശാടനപ്പക്ഷികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News