Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ റിപ്പോർട്ടിലെ അംഗീകരിക്കാവുന്ന നിർദേശങ്ങൾ ഏതൊക്കെയെന്നും രാജകുടുംബം കോടതിയെ അറിയിക്കും.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അമിക്കസ് ക്യൂറിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് രാജകുടുംബം ഉന്നയിച്ചത്. വിമര്‍ശനങ്ങള്‍ തള്ളിയ കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ യോജിക്കാവുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവ തള്ളിയ കോടതി അമിക്കസ്‌ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അനുകൂലിക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാമാണെന്ന് ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരമാണ് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.രാജകുടുംബം വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. അഭിഭാഷകനു യോജിച്ച രീതിയില്‍ അല്ല അമിക്കസ്‌ക്യൂറിയുടെ നടപടികളെന്നും കുറ്റാന്വേഷകനെ പോലെയാണ് ഗോപാല്‍ സുബ്രഹ്മണ്യം പെരുമാറുന്നതെന്നുമാണ് രാജകുടുംബം ആരോപിച്ചിരുന്നത്.ക്ഷേത്രസ്വത്ത് സ്വകാര്യസ്വത്തു പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നതെന്നും രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളയണമെന്നുമാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ക്ഷേത്രത്തിലെ കണക്കുകള്‍ മുന്‍ സിഎജി വിനോദ് റായിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരെ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Leave a Reply