Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴയിൽ താറാവുകളെ ജീവനോടെ കത്തിച്ചതായി റിപ്പോർട്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കൊമ്പാരക്കടവ് എന്ന ഭാഗത്താണ് താറാവുകളെ കൊന്നൊടുക്കാന്‍ ചുമതലപെട്ട ഉദ്യോഗസ്ഥര്‍ താറാവുകളെ ജീവനോടെ കത്തിച്ചത്. ദേഹത്ത് തീ പിടിച്ച താറാവുകൾ പ്രാണരക്ഷാർത്ഥം കായലിലേക്ക് ചാടുകയായിരുന്നു. കൊന്നതിന് ശേഷം താറാവുകളെ ചുട്ടെരിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ഉദ്യോഗസ്ഥര്‍ താറാവുകളെ ജീവനോടെ ചുട്ടുകൊന്നത്. മൃഗ സംരക്ഷണ വകുപ്പിലെ 7 പേരാണ് കൃത്യം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടന്നു. താറാവുകളെ ജീവനോടെ കത്തിക്കുന്ന വാർത്ത പുറത്ത് വിട്ടതിനാണ് കയ്യേറ്റ ശ്രമം നടന്നത്.ഷീറ്റ് കൊണ്ട് മറച്ച ശേഷമായിരുന്നു താറാവുകളെ ഇവർ ജീവനോടെ തീയിട്ടിരുന്നത്.ഈ സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഈ കൂട്ടത്തിൽ നിന്നും പ്രാണരക്ഷാർത്ഥം പുറത്ത് ചാടിയ താറാവുകളെയാണ് ഇപ്പോൾ ദേഹത്ത് തീ പടർന്ന നിലയിൽ കായലിൽ കണ്ടെത്തിയത്.
Leave a Reply