Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 5:10 am

Menu

Published on November 29, 2014 at 9:48 am

എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു

class-8-student-murdered-inside-classroom-in-tamil-nadu

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാവിലെ വിരുദ്‌നഗര്‍ ജില്ലയിലെ പന്തല്‍ക്കുടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഭാസ്കരൻ (13) എന്ന വിദ്യാർഥിയെ പൂര്‍വവിദ്യാര്‍ഥിയായ മാരീശ്വരനാണ് കൊലപ്പെടുത്തിയത്.രാവിലെ 8.45-ഓടെയാണ് സ്‌കൂളില്‍ ഭാസ്‌കരന്‍ എത്തിയത്. അല്പസമയത്തിനുളളില്‍ ക്ലാസ് മുറിയിലേക്ക് ആയുധവുമായി ഓടിക്കയറിയ മാരീശ്വരന്‍ ഭാസ്‌കരനെ വെട്ടി വീഴ്ത്തുകയായിരുന്നു. കൃത്യം നടത്തിയ ഉടൻ മാരീശ്വരന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അര്‍പ്പുക്കോട്ട ആസ്പത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേ ഭാസ്കരൻ മരിക്കുകയായിരുന്നു.മാരീശ്വരനെ പോലീസ് അന്വേഷിച്ചുക്കൊണ്ടിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News