Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു.ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളെയാണ് സമരം. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും. എന്നാല്‍ സഹകരണ ബാങ്കുകളില്‍ പണിമുടക്കില്ല. മുംബൈയില്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം. 24ശതമാനം വരെ ശമ്പള വര്‍ധന വേണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ 11 ശതമാനം വര്‍ധന മാത്രമേ നല്‍കാനാവൂ എന്ന നിലപാടില്‍ മാനേജ്മെന്‍റ് ഉറച്ച് നിന്നതോടെയാണ് ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോയത്. പ്രവൃത്തി ദിവസം 5ആക്കി കുറക്കുക എന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങളോട് മാനേജ്‍മെന്‍റ് അനുകൂലമായ നിലപാട് എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സമരക്കാര്‍ അറിയിച്ചു.
Leave a Reply