Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാറുകളുടെ ലൈസന്‍സ് പ്രശ്‌നം നിയമസഭയുടെ മൂന്നാം ദിനവും പ്രക്ഷുബ്ധം. 22 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കോടതി നിര്‍ദേശം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് നോട്ടീസ് നല്‍കിയത്. പുതിയ ബാറുകള്‍ക്ക് ലൈന്‍സ് നല്‍കാന്‍ സർക്കാരിന് എന്താണിത്ര തിടുക്കമെന്ന് തോമസ് ഐസക് ചോദിച്ചു.ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള കോടതിവിധി യാദൃശ്ചികമല്ലെന്ന് നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു.
Leave a Reply